റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ലൂസിഫറിന് 100 കോടിയുടെ പൊൻതിളക്കം.

കായംകുളം കൊച്ചുണ്ണിയാണ് ഏറ്റവും ഒടുവിലായി 100 കോടി ക്ലബ്ബിൽ കയറിയ മറ്റൊരു മലയാള സിനിമ.

0

കൊച്ചി : നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി റെക്കോർഡ് ഇട്ട ലൂസിഫറിന് ഇനി 100 കോടിയുടെ പൊൻതിളക്കം. ലോകമെമ്പാടും നിന്ന് നേടിയ കളക്ഷനാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടാൻ ഇടയാക്കിയത്. കായംകുളം കൊച്ചുണ്ണിയാണ് ഏറ്റവും ഒടുവിലായി 100 കോടി ക്ലബ്ബിൽ കയറിയ മറ്റൊരു മലയാള സിനിമ. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായി, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 100 കോടി ക്ലബ്ബിൽ കയറിയ വിവരം ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തു വന്നു.

You might also like

-