ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

0

തിരുവനതപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 22 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യൂന മര്‍ദ്ദമായും തുടര്‍ന്ന് 48 മണിക്കൂറില്‍ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

 

You might also like