യുക്രൈനില്‍ നിന്ന് മടങ്ങിപ്പോകാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യന്‍എംബസി

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്ന് കിയവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി

0

കീവ്: യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങിപ്പോകാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യന്‍എംബസി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്ന് കിയവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

” വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്. നിലവിൽ യുക്രൈനിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം യുക്രൈന്‍ വിടാൻ നിർദേശിക്കുന്നു” ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ ബുധനാഴ്ച യുക്രൈനിലെ നാല് പ്രദേശങ്ങളിൽ പട്ടാളനിയമം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

 

You might also like