ചിന്നക്കനാലിലെ ആനതാര വിദഗ്ദ്ധസംഘാംഗംഡോ : ജോമി അഗസ്റ്റിൻ നെൽപ്പാടം നികത്തിയത്തിനെതിരെ പരാതിയുമായി നാട്ടുകാർ
ഈ നെല്വയലില് കഴിഞ്ഞ കുറെ നാളുകളായി നെല്കൃഷി പൂര്ണ്ണമായി ഉപേക്ഷിച്ചിരിക്കുന്നു. ഇത് സമീപ പ്രദേശങ്ങളിലെ കിണറുകളില് ജലക്ഷാമം സൃഷ്ടിക്കുന്നു. നെല്കൃഷി ആദായകരമല്ലാത്തതിനാല് ഉപജീവനത്തിനായി മറ്റ് കൃഷികള് ചെയ്യുന്ന ദരിദ്ര കര്ഷകരല്ല ഇവിടെ നെല്വയല് തരംമാറ്റിയിരിക്കുന്നത്
കോട്ടയം ,പാലാ | പാലായിൽ നെൽവയൽ നികത്തി പരിസ്ഥിതി നശിപ്പിച്ച പരിസ്ഥിതി പ്രവർത്തകനും ചിന്നക്കനാലിലെ ആനതാര വിദഗ്ദ്ധസംഘാംഗംഡോ : ജോമി അഗസ്റ്റിൻ നെൽപ്പാടം നികത്തിയത്തിനെതിരെ പരാതിയുമായി നാട്ടുകാർ
മീനച്ചിൽ താലൂക്ക് ളാലം വില്ലേജിൽ സർവ്വേ നമ്പർ 74 ൽ പെട്ട നെൽവയലാണ് നികത്തിയതായി പരാതി ഉയർന്നിട്ടുള്ളത്
നെൽവയൽ നികത്തിയ ഭൂമിയിൽ സംസ്ഥാന സർക്കാരിന്റെ കാർഷിക നേഴ്സറിയും
നെൽവയലിൽ ഖരമാലിന്യ നിക്ഷേപിച്ചശേഷം മണ്ണിട്ട് മൂടി എന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു .
അനുമതിയില്ലാതെ നികത്തിയ നെൽപ്പാടം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ. പൊതുപ്രവർത്തകനായ ബാബയ് ആനപ്പറയുടെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് പാലാ ആർ ഡി ഓ ക്ക് പരാതിനൽകിയത്
പരാതിയുടെ ഉള്ളടക്കം
പാലാ മുനിസിപ്പാലിറ്റി 6-ാം വാര്ഡിന്റെയും കരൂര് ഗ്രാമപഞ്ചായത്ത് 6-ാം വാര്ഡിന്റെയും അതിര്ത്തിയില് പാലാ – തൊടുപുഴ ഹൈവേ മുണ്ടാങ്കല് പള്ളി ജംഗ്ഷനില് എത്തുന്നതിന് മുമ്പ് തൊടുപുഴ ദിശയില് റോഡിന്റെ ഇടതുഭാഗത്ത് ആരംഭിച്ച് മേടക്കല്, തെരുവില്, വള്ളോംപുരയിടം, കളപ്പുരയ്ക്കല് കുടുംബക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു കിലോമീറ്ററില് കൂടുതല് നീളത്തില് 100 മുതല് 200 അടി വരെ വീതിയില് ഉണ്ടായിരുന്ന നെല്വയല് ചില ഭാഗങ്ങളില് ഭാഗീകമായും മറ്റു പല സ്ഥലങ്ങളില് പൂര്ണ്ണമായും നികത്തിയതായി ശ്രദ്ധയില്പ്പെട്ടിരിക്കുന്നു. ചില ഭാഗത്ത് വീടുകളും കെട്ടിടങ്ങളും നിര്മ്മിച്ചിട്ടുണ്ടെങ്കില് ഒരു ഭാഗത്ത് സംസ്ഥാന കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ളാലം ബ്ലോക്ക് കാര്ഷിക നേഴ്സറി സ്ഥിതി ചെയ്യുന്നു.
പാലാ – തൊടുപുഴ റോഡ് വിട്ട് ഏകദേശം 300 മീറ്റര് കഴിയുമ്പോള് ഈ നെല്വയല് മുണ്ടാങ്കല് എല്.എഫ്. യു.പി. സ്കൂള് ജംഗ്ഷന് – പുഞ്ചിരിക്കവല ഡംപിംഗ് ഗ്രൗണ്ട് റോഡിന്റെ ഇരുവശങ്ങളിലും കൂടുതല് വീതിയിലുള്ളതും അത് ളാലം തോട്ടില് ചെന്നെത്തി ചേരുന്നതുമാണ്. ഈ നെല്വയലില് കഴിഞ്ഞ കുറെ നാളുകളായി നെല്കൃഷി പൂര്ണ്ണമായി ഉപേക്ഷിച്ചിരിക്കുന്നു. ഇത് സമീപ പ്രദേശങ്ങളിലെ കിണറുകളില് ജലക്ഷാമം സൃഷ്ടിക്കുന്നു.
നെല്കൃഷി ആദായകരമല്ലാത്തതിനാല് ഉപജീവനത്തിനായി മറ്റ് കൃഷികള് ചെയ്യുന്ന ദരിദ്ര കര്ഷകരല്ല ഇവിടെ നെല്വയല് തരംമാറ്റിയിരിക്കുന്നത്. പരിസ്ഥിതിയെപ്പറ്റി നല്ല അവബോധമുള്ളതും പരിസ്ഥിതി സംരക്ഷണം, ആവാസ വ്യവസ്ഥ നിലനിര്ത്തല് തുടങ്ങിയ വിഷയങ്ങളില് സര്ക്കാരിനുവരെ ഉപദേശം നല്കുന്നതും പ്രതിമാസം ഒരു ലക്ഷം രൂപയില് കൂടുതല് പെന്ഷന് ലഭിക്കുന്നവരുമായ കോളേജ് അധ്യാപകരും ഹയര് സെക്കന്ററിയില് പഠിപ്പിക്കുന്നവരുമൊക്കെയാണ് ഇങ്ങനെ നെല്വയല് നികത്തിയിരിക്കുന്നത്. ആയതിനാല് ഈ നെല്വയല് തരംമാറ്റല് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. മറ്റുള്ളവര്ക്ക് മാതൃക എന്ന നിലയില് ഈ നെല്വയല് പൂര്ണ്ണമായും പൂര്വ്വസ്ഥിതിയിലാക്കണം.
ആയതിനാല് ഒരു കിലോമീറ്ററിലധികം നീളം വരുന്ന മേല് സൂചിപ്പിച്ചിരിക്കുന്ന നെല്വയല് 100% പൂര്വ്വസ്ഥിതിയില് നെല്വയല് തന്നെ ആക്കണമെന്നും ഒരു കാരണവശാലും യാതൊരുവിധ തരംമാറ്റവും അനുവദിക്കരുതെന്നും അഭ്യര്ത്ഥിക്കുന്നു
നാട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു