മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍

വിഷയത്തില്‍ ഇടപെട്ട എക്സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു

0

 രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍. വിഷയത്തില്‍ ഇടപെട്ട എക്സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു. ബെവ്കോ അധികൃതരടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

എന്നാൽ ചില ബാറുകളില്‍ ബെവ്ക്യൂ ആപ്പ് ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം നടത്തി. ബാ‍റുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്‍്റ പി.ആര്‍ സുനില്‍ കുമാറിന്‍്റെ പാപ്പനംകോട്ടെ ബാറിലടക്കമാണ് ടോക്കണ്‍ ഇല്ലാതെ മദ്യം വിതരണം ചെയ്തത്. മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി ഈ ബാറുകളിലെത്തിയത്.
മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പ്രവ‍ര്‍ത്തന രഹിതമായതോടെയാണ് ടോക്കണ്‍ ഇല്ലാതെ മദ്യം കൊടുക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചതെന്നാണ് സൂചന. ബെവ്ക്യൂ ആപ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ഇനി വരുന്നവ‍ര്‍ക്ക് മദ്യം നല്‍കി അതിന്‍്റെ കണക്ക് ബെവ്കോയ്ക്ക് കൈമാറുമെന്നും ബാറുടമകളുടെ സംഘടനാ നേതാവ് പിആ‍ര്‍ സുനില്‍ കുമാര്‍ അറിയിച്ചു.