രാജ്യത്തെ നഗരകേന്ദ്രികൃത കൊവിഡ് വ്യാപനം തടയാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

മുംബൈ, പൂനെ, താനെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍, ജോധ്പുര്‍ നഗരങ്ങളിലെ കൊവിഡ് സാഹചര്യം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്തു.

0

ഡൽഹി :രാജ്യത്തു അതിവേഗം കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന മുംബൈ, പൂനെ, താനെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍, ജോധ്പുര്‍ നഗരങ്ങളിലെ കൊവിഡ് സാഹചര്യം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്തു. രാജ്യത്തെ എഴുപത് ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ പതിമൂന്ന് നഗരങ്ങളില്‍ നിന്നാണെന്നാണ് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം വിലയിരുത്തി
ഈ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കേന്ദ്രം തയാറെടുക്കുന്നുവെന്നാണ് സൂചന. സംസ്ഥാനങ്ങളെ സഹായിക്കാന്‍ കൂടുതല്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചേക്കും. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 19372 ഉം മരണം 145 ഉം ആയി. ഗുജറാത്തില്‍ 367 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 15572 ഉം മരണം 960 ഉം ആയി ഉയര്‍ന്നു ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തിര മന്ത്രാലയവും നഗരവികസന മന്ത്രാലയവും സംയുക്തമായ യോഗം ചേർന്ന്ത് .
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1024 പോസിറ്റീവ് കേസുകളാണ്. ആകെ കൊവിഡ് കേസുകള്‍ 16281 ആയി. 13 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 316 ആയി. ഇ സഹചര്യത്തിൽ സംസ്ഥാനങ്ങളുടെ മാത്രം മേൽനോട്ടത്തിൽ കോവിഡ് പ്രതിരോധം നടത്തിയാൽ പോരെന്ന യോഗം വിലയിരുത്തിയിട്ടുള്ളത് കോവിഡ് പടന്നുകൊണ്ടിരിക്കുന്ന പതിമൂന്നു നഗരങ്ങളിൽ പ്രത്യക പാക്കെജ്ജ് പ്രഘ്യാപിച്ചു നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം