200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടി ലീന മരിയ പോളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ചെന്നൈ സ്വദേശി സുകേഷ് ചേന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ അറസ്റ്റ് ചെയ്തത്.

0

ഡല്‍ഹി:200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ലീന മരിയ പോളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചെന്നൈ സ്വദേശി സുകേഷ് ചേന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുന്നൂറ് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. രോഹിണി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ ഇഡിയും ചോദ്യം ചെയ്തിരുന്നു.ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

You might also like