പ്രചാരണത്തിനിടെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് അപകടം

കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് എംഎല്എയുടെ ഓഫീസ് അറിയിച്ചു

0

ആറന്മുള എൽഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രചാരണ വാഹനം അപകടത്തില്‍പ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണയുടെ വാഹനത്തിന് നേരെ അമിത വേഗതയില്‍ വന്ന ഇന്നോവ ഇടിക്കുകയായിരുന്നു. പത്തനംതിട്ട റിംഗ് റോഡില്‍ വച്ചായിരുന്നു അപകടം.കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് എംഎല്എയുടെ ഓഫീസ് അറിയിച്ചു.