‘”കദളീ കൺകദളി ചെങ്കദളീ പൂവേണോ” മലയാളത്തിന് ലത ലതാമങ്കേഷ്‌ക റുടെ സമ്മാനം

ചെമ്മീനി'ലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ‘കടലിനക്കരെ പോണേരേ...’ എന്ന ഗാനം ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കാൻ സലിൽ ചൗധരി തീരുമാനിക്കുക ആയിരുന്നു. ഇക്കാര്യം സലിൽ ചൗധരി ആദ്യം പറഞ്ഞപ്പോൾ മടികാണിച്ച ലതാജി, പിന്നീട് സമ്മതം മൂളി. പിന്നീട് മലയാള ഉച്ചാരങ്ങൾ തെറ്റാതിരിക്കാനുള്ള പഠിത്തമായിരുന്നു. അതിനായി ചിത്രത്തിന്റെ സംവിധായകൻ രാമു കാര്യാട്ട് നിയോഗിച്ചതാകട്ടെ സാക്ഷാൽ ഗാനഗന്ധർവ്വനെയും.

0

കൊച്ചി | ഒരൊറ്റ ഗാനം മലയാളത്തിൽ പാടിട്ടൊള്ളുവെങ്കിലും മലയാളികൾ മാത്രമല്ല ആ ഗാനം ഹൃദയത്തിൽ ഏറ്റെടുത്തത് ലോകമെങ്ങുമുള്ള സംഗീതാസ്വാദകർക്ക് ഭാഷയൊന്നും വിഷമക്കത്തെ
അവർ പാടിയ എല്ലാ പാട്ടുകളും മലയാളിക്ക് അത്രമേൽ ഹൃദയത്തിൽ പതിഞ്ഞവയാണ്.16 ഭാഷകളിലായി അയ്യായിരത്തിലധികം പാട്ടുകൾ പാടിയ വാനമ്പാടിയാണ് ലതാമങ്കേഷ്‌കർ. എന്നാൽ ആ ശബ്ദമാധുര്യം മലയാളത്തിന് സമ്മാനിച്ചത് ഒരു ഗാനം മാത്രമാണ്. ‘കദളീ കൺകദളി ചെങ്കദളീ പൂവേണോ’ എന്ന ഗാനം തലമുറകൾ പിന്നിട്ടിട്ടും സംഗീത ആസ്വാദകരുടെ മനം കവർന്നുകൊണ്ടേയിരിക്കുന്നതിന് പ്രധാന കാരണം ഗായികയുടെ ശബ്ദമാധുര്യം തന്നെയാണ്. 1971ൽ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നെല്ലിലായിരുന്നു ആ ഗാനം. സലീൽ ചൗധരിയുടെ സംഗീതത്തിൽ വയലാറിന്റെ ഗാനരചനയിൽ പിറന്ന സമാനതകളില്ലാത്ത പിന്നണിഗാനം ഇന്നും ആസ്വാദകരുടെ കാതുകളിൽ ഇമ്പം തീർക്കുന്നു. ചിത്രത്തിൽ ജയഭാരതി വേഷമിടുന്ന ആദിവാസി പെൺകുട്ടി പാടുന്ന ഗാനം എത്ര കേട്ടാലും മടുക്കാത്തതാണ്. പ്രണയവും നിഷ്‌കളങ്കതയും തുളുമ്പുന്ന ആലാപനം ഏറെ ഹൃദ്യമാണെങ്കിലും ഉച്ചാരണവൈകല്യത്തിന്റെ പേരിൽ വിമർശനവും ഉയർന്നിരുന്നു. അതുകൊണ്ടാവണം പിന്നീട് അവർ മലയാളം പാട്ട് പാടാൻ തയ്യാറാകാതിരുന്നത്.

‘ചെമ്മീനി’ലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ‘കടലിനക്കരെ പോണേരേ…’ എന്ന ഗാനം ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കാൻ സലിൽ ചൗധരി തീരുമാനിക്കുക ആയിരുന്നു. ഇക്കാര്യം സലിൽ ചൗധരി ആദ്യം പറഞ്ഞപ്പോൾ മടികാണിച്ച ലതാജി, പിന്നീട് സമ്മതം മൂളി. പിന്നീട് മലയാള ഉച്ചാരങ്ങൾ തെറ്റാതിരിക്കാനുള്ള പഠിത്തമായിരുന്നു. അതിനായി ചിത്രത്തിന്റെ സംവിധായകൻ രാമു കാര്യാട്ട് നിയോഗിച്ചതാകട്ടെ സാക്ഷാൽ ഗാനഗന്ധർവ്വനെയും.

താൻ ബാല്യം മുതൽ ആരാധിച്ചിരുന്ന ഗായികയെ പാട്ട് പഠിപ്പിക്കാൻ അവസരം ലഭിക്കുക എന്നത് യോശുദാസിനെ സംബന്ധിച്ചിടത്തോളം സ്വപ്‍ന തുല്യമായിരുന്നു. താമസിക്കാതെ സിനിമാ ടീം മുംബൈയിൽ എത്തി ലതാജിയെ കണ്ടു, പാട്ടും പറഞ്ഞു കൊടുത്തു. പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്‌ക്കു കഴിഞ്ഞില്ല. ഒടുവിൽ തനിക്ക് വഴങ്ങാത്ത ഭാഷയിൽ പാടാൻ ലതാജി തയ്യാറാകാത്തതോടെ ആ പാട്ട് യേശുദാസ് പാടുകയായിരുന്നു

മലയാളം വഴങ്ങാത്തതിന്റെ പേരിൽ ചെമ്മീൻ സിനിമയിലെ ‘കടലിനക്കരെ പോണോരെ’ എന്ന ഗാനം അവർ പാടാൻ സാധിക്കാത്തതിനാൽ . സലിം ചൗധരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നെല്ലിൽ പാടാനായി സമ്മതിച്ചത്

You might also like

-