വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; ആളപായം ഇല്ല

മേപ്പാടി പുഞ്ചിരിമട്ടത്ത് എന്ന പ്രദേശത്താണ് ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായത്

0

വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍.മേപ്പാടി പുഞ്ചിരിമട്ടത്ത് എന്ന പ്രദേശത്താണ് ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായത്. രണ്ട് പാലങ്ങളും ആറ് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു.ആളപായം ഒന്നുമില്ല. എല്ലാ സന്നാഹങ്ങളും സന്നദ്ധ പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. പൊതു ജനങ്ങൾ കഴിവതും ദുരന്ത സ്ഥലത്തേയ്ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും വയനാട് കലക്ടര്‍ അറിയിച്ചു.