കുത്താട്ടുകുളത്തു കാറും ടിപ്പർ ലോറിയും കുട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കാർ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ കോട്ടയം പള്ളിക്കത്തോട് കല്ലട പൊയ്കയിൽ പുതുപ്പറമ്പിൽ ജോസെഫിന്റെ മകൾ അലീന എൽസ ജേക്കബ് 20 അലീനയുടെ പിതാവിന്റെ അനുജൻ അനിമോന്റെ മകൻ എബിൻ 14 എന്നിവരാണ് മരിച്ചത്

0

കൂത്താട്ടുകുളം : കുത്താട്ടുകുള എം സി റോഡിൽ അമ്പലാകുന്നിന് സമീപമാണ് . പുലർച്ചെ 6 മണിക്ക് അപകടമുണ്ടായത് നെടുമ്പാശേരിയിൽനിന്നും കുത്താട്ടുകുളത്തേക്കു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ കോട്ടയം പള്ളിക്കത്തോട് കല്ലട പൊയ്കയിൽ പുതുപ്പറമ്പിൽ ജോസെഫിന്റെ മകൾ അലീന എൽസ ജേക്കബ് 20 അലീനയുടെ പിതാവിന്റെ അനുജൻ അനിമോന്റെ മകൻ എബിൻ 14 എന്നിവരാണ് മരിച്ചത് .

കുവൈറ്റിൽ ജോലി ചെയ്തുവന്നിരുന്ന അലീന അടുത്ത ദിവസ്സം നടക്കുന്ന മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതുവാൻ നായി പുലർച്ചയെ 3 : 30 നെടുമ്പശേരിയിൽ എത്തുകയായിരുന്നു അലീനയെ വീട്ടിലേക്ക് കുട്ടികൊണ്ടുവരുവാനായി അനിമോനും മകൻ എബിനും നെടുമ്പശേരിയിലെത്തി അലീനയെ കുട്ടി കൂത്താട്ടുകുളം അമ്പലാകുന്നിൽ എത്തുമ്പോൾ കാർ നിയന്ത്രണത്തെ വിട്ട് എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി മൂവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല . കാർ ഡ്രൈവ് ച്യ്തിരുന്ന അനിമോന് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട് ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് കാർ ഓടിച്ചിരുന്ന അനുമോൻ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു

You might also like

-