കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ ആഹ്വാനം ചെയ്തത്

0

തിരുവനന്തപുരം :കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. പി.എസ്.സി, സർവകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ ആഹ്വാനം ചെയ്തത്.

ഹയർസെക്കന്ററി സ്കൂളുകൾ ഉൾപ്പെടെയുള്ള സ്കൂളുകളെ മാത്രം സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലാ തലത്തിൽ രാപ്പകൽ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.