ഇന്ധനക്ഷാമം രൂക്ഷം: കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു

ഇന്ധനം തീർന്നതിനെ തുടർന്ന് ദീർഘ ദൂര സർവീസുകൾ പലതും വഴിയിൽ കുടുങ്ങി

0

 

തിരുവനതപുരം : രൂക്ഷമായ ഇന്ധനക്ഷാമത്തെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ പലതും വെട്ടിക്കുറച്ചു. ഇന്ധനം തീർന്നതിനെ തുടർന്ന് ദീർഘ ദൂര സർവീസുകൾ പലതും വഴിയിൽ കുടുങ്ങി. ഓർഡിനറി സർവീസുകൾ പലതും നിർത്തി വച്ചിരിക്കുകയാണ്. കോഴിക്കോടിന് എറണാകുളം ഇടുക്കി എന്നിവിടങ്ങൾക്ക് പുറമെ മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകളും ഇന്ധനക്ഷാമം നേരിടുന്നുണ്ട്.

പ്രളയക്കെടുതി മൂലം വൻപ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പല ഡിപ്പോകളിലും ഇന്ധനം കിട്ടാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്.

പ്രളയക്കെടുതിയിൽ വരുമാനത്തിൽ മാത്രം 30 കോടിയുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 50 കോടി രൂപ സഹായ ധനമായി സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

You might also like

-