പിണറായിയുടെ സാലറി ചലഞ്ച് ഒരു മാസത്തെ ശമ്പളം മന്‍മോഹന്‍ സിങ് നൽകും

എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും കേരളത്തിന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

0

ഡൽഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിനെ പുനര്‍നിര്‍മിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് .

തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മന്‍മോഹന്‍ സിംഗ് അറിയിച്ചു.
മാത്രമല്ല, എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും കേരളത്തിന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രളയക്കെടുതിയില്‍ നിന്നും രക്ഷപ്പെടാനും അതിജീവിക്കാനാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും ഒരുമാസത്തെ സാലറി ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു.

ഓരോ മാസവും മൂന്നു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഇത്തരത്തില്‍ 10 മാസം മൂന്നു ദിവസത്തെ വേതനം നല്‍കിയാല്‍ അത് ഒരു മാസത്തെ സാലറിയാവുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.

You might also like