പ്രളയം ദുരന്തം നേരിൽ കാണാൻ  യു എ ഇ സ്ഥാനപതി  കേരളം സന്ദർശിക്കും 

യു എ  ഇ  ൽനിന്നുള്ള 700 കോടി സഹായവുമായി ബന്ധപ്പെട്ട വിവാദ നിലനിൽക്കെയാണ്  ഡോ അഹ്മദ് അൽബന്ന കേരളത്തിലേക്ക് എത്തുന്നത്

0

ഡൽഹി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ അഹ്മദ് അൽബന്ന കേരളത്തിലേക്ക് എത്തുന്നു. ഈ ആഴ്ച അവസാനത്തോടെ ആയിരിക്കും അദ്ദേഹം കേരളത്തിലേക്ക് എത്തുക.

ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും പുനർനിർമ്മാണത്തെക്കുറിച്ചും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തും.യു എ  ഇ  ൽനിന്നുള്ള 700 കോടി സഹായവുമായി ബന്ധപ്പെട്ട വിവാദ നിലനിൽക്കെയാണ്  ഡോ അഹ്മദ് അൽബന്ന കേരളത്തിലേക്ക് എത്തുന്നത്

You might also like

-