പ്രളയക്കെടുതി സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം; മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളം

മുഖ്യമന്ത്രിയുടെ ആശയം മികവുറ്റതാണെന്നും തന്റെ പൂര്‍ണ്ണ പിന്‍തുണ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

0

തിരുവനതപുരം:പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ച ആശയം കേരളം ഏറ്റെടുക്കുന്നു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖരാണ് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്.

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗവര്‍ണര്‍ പി സദാശിവവും ഡി ജിപി ലോകനാഥ് ബെഹ്‌റയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആശയം മികവുറ്റതാണെന്നും തന്റെ പൂര്‍ണ്ണ പിന്‍തുണ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഡിജിപി ലോകനാഥ് ബെഹ്ര തന്റെ ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും മറ്റു ഐപി എസ് ഉദ്യോഗസ്ഥരോട് ചാലഞ്ച് ഏറ്റെടുക്കണമെന്നും നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആരോഗ്യമന്ത്രി അടക്കമുള്ള നിരവധി മന്ത്രിമാരും മുന്നോട്ട് വന്നിരുന്നു.മന്ത്രി കെ കെ ഷൈലജ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനചെയ്യുകയും മറ്റു സഹ ജീവനക്കാരോട് ചാലഞ്ച് ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചു.

മന്ത്രി എ.സി മൊയ്ദീന്‍, പ്രതിപക്ഷ എം എല്‍ എ മാരായ വി ഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വര്‍ സാദത്, എന്നിവരും സാലറി ചാലഞ്ച് ഏറ്റെടുത്തു.കൂടാതെ കൊച്ചി മെട്രോ എം ഡി മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങീ നിരവധി സര്‍ക്കാര്‍ ജീവനക്കാരും മുന്‍സിപ്പല്‍ ജീവനക്കാരും മുഖ്യമന്ത്രിയുടെ ചാലഞ്ചിന് പിന്‍തുണ അര്‍പ്പിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, സാംസ്‌കാരിക, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ എന്നിവരുടെ ഓഫീസ് ജീവനക്കാരാണ് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മന്ത്രി ഇ. പി. ജയരാജന്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

You might also like

-