ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ ഹര്‍ഡില്‍ഡില്‍ ധരുണ്‍ അയ്യസാമിക്ക് വെള്ളി

48.96 സെക്കന്റില്‍ തമിഴ്നാട്ടുകാരന്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. ധരുണിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്

0

ജാകർത്ത :ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍ഡില്‍ ധരുണ്‍ അയ്യസാമി വെള്ളി നേടി. നാലാം സ്ഥാനത്തായിരുന്ന ധരുണ്‍ അവസാന ലാപ്പില്‍ ഓടിക്കയറിയാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്.

48.96 സെക്കന്റില്‍ തമിഴ്നാട്ടുകാരന്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. ധരുണിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒപ്പം പുതിയ ദേീശീയ റെക്കോഡും തമിഴ്നാട്ടുകാരന്‍ സ്ഥാപിച്ചു . 47.66 സെക്കന്റില്‍ ഓടിയെത്തി ഗെയിംസ് റെക്കോഡോടെ ഖത്തറിന്റെ സാംബ അബ്ദുറഹ്മാന്‍ സ്വര്‍ണം നേടി. 49.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത ദപ്പാന്റെ അബേ തകതോഷിക്കാണ് വെങ്കലം. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ സന്തോഷ് കുമാര്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അതേസമയം ഇതേ ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ നിരാശപ്പെടുത്തി. മലയാളി താരം അനു രാഘവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയതപ്പോള്‍ ജോന മുര്‍മുവിന് അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.

You might also like

-