നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി

പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിലക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്.

തിരുവനന്തപുരം| കോൺ​ഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടിവേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും സണ്ണി ജോസഫ് നിർദ്ദേശിച്ചു. വിവാ​ദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിലക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്‍ന്ന തീരുമാനമാണ് അത്. സര്‍ക്കാര്‍ നിലപാടിൽ സിപിഎം ആണ് പെട്ടതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.”നേതാക്കള്‍ക്ക് പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാം. പരസ്യ പ്രതികരണം ഒരു നിലയിലും ഭൂഷണമല്ല. എല്ലാവരും പാര്‍ട്ടി അച്ചടക്കം പാലിക്കണം. എല്ലാ തരത്തിലുള്ള വിവാദ പ്രസ്താവനകളും ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. പാര്‍ട്ടിക്ക് ദോഷകരമാകുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. കര്‍ശനമായി ഇക്കാര്യം ഒര്‍മ്മപ്പെടുത്തുന്നു”

വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ എൽഡിഎഫ് ഗവൺമെന്‍റ് ആണ്. വിലകൂടിയ വൈദ്യുതിയാണ് വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചൽ പ്രദേശ് ഗവൺമെന്റിനോടാണ് വാങ്ങുന്നത്. രണ്ട് ഗവൺമെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജൻസികളോ കമ്മീഷനോ ഇല്ല. നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

-