തെരെഞ്ഞെടുപ്പ് പരാജയം ഹൈക്കമാൻഡ് ഇടപെടുന്നു താരിഖ് അൻവർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളിയോടും എം എം ഹസ്സനോടുമാണ് എതിർപ്പ്തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചു വെന്നാണ് കേന്ദ്ര നേതൃത്തം വിലയിരുത്തുന്നത്

0

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനും യു ഡി എഫ് നും ഉണ്ടായ കനത്ത തോൽവി വിലയിരുത്താൻ ഹൈക്കമാൻഡ് ഇടപെടുന്നു കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ്സിൽ നേതൃമാറ്റ ആവശ്യം ശക്തമായിരിക്കെയാണ് താരിഖ് അൻവറിൻ്റെ സന്ദർശനം.കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളിയോടും എം എം ഹസ്സനോടുമാണ് എതിർപ്പ്തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചു വെന്നാണ് കേന്ദ്ര നേതൃത്തം വിലയിരുത്തുന്നത്. നേതൃസ്ഥാനത്തുനിന്ന് ഇരുവരെയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഖഡ്കകാശികളിൽ നിന്നും രാഷ്ട്രീയകാര്യസമിതി പ്രതിനിധികൾ ഉൾപ്പടെ മുല്ലപ്പള്ളിക്കെതിരെ നിലപാട് എടുത്തേക്കും. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുയർന്നിട്ടുണ്ട് . മുല്ലപ്പള്ളിക്ക് പകരം കെ സുധാകരനെയോ കെ മുരളീധരനെയോ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന് വാദിക്കുന്നവരുമുണ്ട് ഈ ആവശ്യം നേതൃത്തത്തോട് പരസ്യമായി ആവശ്യപ്പെട്ടേക്കും .

ജില്ലകളിൽ ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ പുനസംഘടന ഏങ്ങനെയാകുമെന്നതാണ് ഹൈക്കമാൻഡിനെ അലട്ടുന്ന പ്രശ്നം. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും, എംഎൽഎമാരും എംപിമാരുമായിട്ട് ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ ചർച്ച നടത്തുക. അതിന് ശേഷമാകും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക. അതേസമയം നിയമ സഭ തെരെഞ്ഞെടുപ് അടുത്തു നിൽക്കെ ഏതെങ്കിലും നേതാക്കൾക്കെതിരെ നടപടി എടുക്കുന്നത് ഗുണകരമല്ലനാണ് കേന്ദ്ര നേതൃത്തം വിലയിരുത്തുന്നത് അതുകൊണ്ട് സംസ്ഥാനകോണ്ഗ്രസ്സിൽ അഴിച്ചുപണികൾക്ക് നിലവായിൽ സാധ്യതയില്ല .

You might also like

-