മന്ത്രി വി എസ് സുനില്‍കുമാറിന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് വാക്‌സിന്‍ എടുക്കാന്‍ മന്ത്രി ഏപ്രില്‍ 15ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തത്

0

തൃശൂര്‍: മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.മകനും കോവിഡ് പോസിറ്റീവാണ്. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ മന്ത്രി ഏപ്രില്‍ 15ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തത്. സുനില്‍ കുമാറിന് കഴിഞ്ഞ സെപ്തംബറിലാണ് ആദ്യം കോവിഡ് ബാധിച്ചത്. നേരത്തെ കോവിഡ് വന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. എങ്കിലും വീണ്ടും കോവിഡ് ബാധിച്ചു നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നത് വരെ ആശുപത്രിയില്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി

അതേസമയം കോവിഡ് ബാധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ആയ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്.സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് ഓണ്‍ലൈനയാണ് യോഗം നടക്കുക. ഏപ്രില്‍ 19 മുതല്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കും. വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ മാസ് കോവിഡ് പരിശോധന നടത്താനും തീരുമാനമായി.

You might also like

-