കോട്ടയം,സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു
കുമളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
കോട്ടയം| പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ ദാരുണമായി മരിച്ചു. വട്ടക്കാവ്വങ്കൽ തോമസിന്റെ മകൾ ആഷ്ലി (22), കടുവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.
രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കുമളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന യുവതികളുടെ സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചതാണെന്നും മറ്റൊരു റിപ്പോർട്ടിലുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു.പാമ്പാടി പോലീസ് കേസെടുത്തു