കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കോവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മെട്രോ സർവീസ് ആരംഭിക്കുക

0

കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും.53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ പുനരാരംഭിക്കുന്നത്. കോവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മെട്രോ സർവീസ് ആരംഭിക്കുക. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളില്‍ പതിനഞ്ച് മിനുറ്റ് ഇടവേളകളിലുമായിരിക്കും മെട്രോ സർവീസ് ഉണ്ടാകുക. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം എട്ടുമണി വരെയാണ് സർവീസ് ഉണ്ടായിരിക്കുക.

എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ താപനില പരിശോധിക്കും. ടിക്കറ്റ് കൗണ്ടറുകളിലും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം ഉറപ്പ് വരുത്തും. ഓരോ യാത്രക്ക് ശേഷവും ട്രെയിൻ ശുചീകരിക്കും. ട്രെയിനുകളുടെ താപനില 26 ഡിഗ്രിയായി നിലനിര്‍ത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു.

-

You might also like

-