കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് പെന്‍ഷനും ശമ്പളവും മുടക്കാനുള്ള നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നത് ,കെ എൻ ബാലഗോപാൽ

കേരളത്തിന് ആകെ കിട്ടുന്ന നൂറ് രൂപ വരുമാനത്തിൽ 30 രൂപയേ കേന്ദ്രം നൽകുന്നുള്ളു. പല പണവും കേന്ദ്രം ഉപാധികൾ വെച്ച് തരാതിരിക്കുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.സാമ്പത്തിക ഉപരോധത്താല്‍ കേരള ജനതയെ പീഡിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ സി ഐ ടി യു സംസ്ഥാന തല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

0

തിരുവനന്തപുരം| കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടും പല ഫണ്ടുകളും ലഭിച്ചില്ല. കേരളത്തിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ തരാതിരിക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്ന തീരുമാനങ്ങളാണ് എടുക്കുന്നത്

കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ഇത് പറയുമ്പോള്‍ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ-ഉടമ ബന്ധമല്ല. കേരളത്തിന് ആകെ കിട്ടുന്ന നൂറ് രൂപ വരുമാനത്തിൽ 30 രൂപയേ കേന്ദ്രം നൽകുന്നുള്ളു. പല പണവും കേന്ദ്രം ഉപാധികൾ വെച്ച് തരാതിരിക്കുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.സാമ്പത്തിക ഉപരോധത്താല്‍ കേരള ജനതയെ പീഡിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ സി ഐ ടി യു സംസ്ഥാന തല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ വികസനത്തെ തടസ്സപ്പെടുത്തുന്ന നിലപാട് ശരിയല്ലയെന്നും. കടമെടുപ്പ് പരിധി വന്‍തോതില്‍ വെട്ടിക്കുറച്ച് പെന്‍ഷനും ശമ്പളവും മുടക്കാനുള്ള നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കിയെന്നും ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ വര്‍ധിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.കെ എസ് ആര്‍ ടി സിയ്ക്ക് വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നെല്‍കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പി ആര്‍ എസ് വായ്പാ പദ്ധതി ആവിഷ്‌ക്കരിച്ചു. കേന്ദ്ര അവഗണനക്കെതിരെ ഇടതുപക്ഷം നടത്താന്‍ പോകുന്ന സമരത്തിന് പിന്തുണ നല്‍കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്, അത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വേദിയില്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊണ്ടാണെന്ന ആരോപണം തള്ളി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു വി മുരളീധകരൻ ആവശ്യപ്പെട്ടത്.സാമൂഹ്യ പെൻഷനായി കേരളം ആവശ്യപ്പെട്ടത് 521. 9 കോടി രൂപയാണ്. ഇതിൽ ഒക്ടോബർ മാസം കേന്ദ്രം നൽകാനുള്ള മുഴുവൻ തുകയായ 602.14 കോടിയും കേന്ദ്രം നൽകി. ഇതിൽ രണ്ടാം ഗഡുവിനുള്ള അപേക്ഷ സംസ്ഥാനം ഇതുവരെ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപേക്ഷ നൽകാത്തതെന്നും വി മുരളീധരൻ ചോദിച്ചു.

You might also like

-