അനകൃത സ്വത്തു സമ്പാദന കേസിൽ കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

അഴീക്കോട്ടെ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഷാജിയെ ഇഡി വിളിച്ച് വരുത്തിയത്. നേരത്തെ മൂന്ന് തവണ ഷാജിയെ ചോദ്യം ചെയ്തിരുന്നു. 2014 ല്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാനായി കെഎം ഷാജി എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് കേസ്

0

കോഴിക്കോട് | അനകൃത സ്വത്തു സമ്പാദന കേസിൽ കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇഡിയുടെ കോഴിക്കോട്ടെ മേഖലാ ഓഫീസിൽ വെച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. അഴീക്കോട്ടെ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഷാജിയെ ഇഡി വിളിച്ച് വരുത്തിയത്. നേരത്തെ മൂന്ന് തവണ ഷാജിയെ ചോദ്യം ചെയ്തിരുന്നു. 2014 ല്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാനായി കെഎം ഷാജി എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് കേസ്. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെഎം ഷാജിയുടെ നിലപാട്.കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഷാജിയെ ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ നേരത്തെ വിജിലന്‍സും ഷാജിയെ ചോദ്യം ചെയ്തിരുന്നു.

-

You might also like

-