കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകാ ൻ കോടതിനിദ്ദേശം

ശ്യങ്ങളുടെ പകര്‍പ്പ് ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചു. സൈബര്‍ സെല്‍ ഡിവൈഎസ്പി തുടര്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0

തിരുവനന്തപുരം :മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് നല്‍കാമെന്ന് കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചു. സൈബര്‍ സെല്‍ ഡിവൈഎസ്പി തുടര്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്.

2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ മ്യൂസിയത്തിനു മുന്നിലെ റോഡിൽ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു ബഷീര്‍. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടായിരുന്ന സ്ത്രീയെ വിളിക്കാന്‍ തയാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്