‘ഐശ്വര്യ കേരളയാത്ര’ക്ക് ഇന്ന് തുടക്കം. സംശുദ്ധം സദ്ഭരണം കാസർകോട് കുമ്പളയില്‍ ഉമ്മന്‍ ചാണ്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും

140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ച് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കും. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസന്‍, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍ തുടങ്ങി യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം ജാഥയിൽ പങ്കെടുക്കും.

0

കാസർകോട് :നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ‘ഐശ്വര്യ കേരളയാത്ര’ക്ക് ഇന്ന് തുടക്കം. സംശുദ്ധം സദ്ഭരണം എന്ന സന്ദേശത്തിലൂന്നിയാണ് യാത്ര. വൈകീട്ട് നാല് മണിക്ക് കാസർകോട് കുമ്പളയില്‍ ഉമ്മന്‍ ചാണ്ടി യാത്രഫ്ലാഗ് ഓഫ് ചെയ്യും . 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ച് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കും. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസന്‍, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍ തുടങ്ങി യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം ജാഥയിൽ പങ്കെടുക്കും.

ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ യു ഡി എഫ് ണ്
ഏറ്റപരാജയത്തിൽ നിന്നും കരകയറ്റാനുദ്ദേശിച്ചാണ് ജാഥ ഇന്ന് വൈകീട്ട് 4 മണിക്ക് കുമ്പളയിൽ ആരംഭിക്കുന്ന യാത്രയ്ക്ക് 6 മണിക്ക് കാസർകോട് ചെർക്കളയിൽ സ്വീകരണം നൽകും. നാളെ പെരിയ, കാഞ്ഞങ്ങാട് തൃക്കരിപ്പൂർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.140 നിയോജകമണ്ഡലങ്ങളിലൂടെയും പര്യടനം നടത്തുന്ന ജാഥ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കും. യു.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനും ജാഥയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.

-

You might also like

-