ഇല രണ്ടും ജോസിന് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടി

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു കമ്മീഷൻ അംഗം തീരുമാനത്തോട് വിയോജിച്ചു.

0

ഡൽഹി : കേരള കോണ്‍ഗ്രസ് ‘രണ്ടില’ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് ഉത്തരവ്. ഈക്കര്യത്തിൽ ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തളളി. ജോസഫും ഒപ്പമുള്ള എം എൽ എ മാരും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും അയോഗ്യരാവും.തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു കമ്മീഷൻ അംഗം തീരുമാനത്തോട് വിയോജിച്ചു. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തെയാണ് കേരള കോൺഗ്രസ് (എം) എന്ന് വിളിക്കാൻ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നുള്ളതായിരുന്നു അശോക് ലവാസയുടെ ന്യൂനപക്ഷ വിധി