കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണം; പോരാട്ടത്തിന് സിപിഎമ്മടക്കം പാര്‍ട്ടികള്‍

'പീപ്പിള്‍ അലിയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍' എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിന്‍റെ പ്രസിഡന്‍റായി മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു.

0

ശ്രീനഗർ ;ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുന:സ്ഥാപിക്കാന്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി, സിപിഎം തുടങ്ങിയ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം. ‘പീപ്പിള്‍ അലിയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിന്‍റെ പ്രസിഡന്‍റായി മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു.

ANI
@ANI

Image

Quote Tweet

പി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫതിയാണ് വൈസ് പ്രസിഡന്‍റ്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങള്‍ പുന:സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മതത്തിന്‍റെ പേരില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു