കാസർകോട് വൻ സ്വർണവേട്ട.കാറിന്റെ രഹസ്യ അറയിൽ കടത്തിക്കൊണ്ടുവന്ന നാലുകിലോ സ്വർണം പിടികൂടി

രണ്ട് കർണാടക സ്വദേശികള്‍ പിടിയിലായി.കാസർകോട് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

0

കാസർകോട് : പള്ളിക്കര ടോൾ ഗേറ്റിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നാല് കിലോ സ്വർണം പിടികൂടി. കാറിന്‍റെ പിറകു ഭാഗത്ത് ഉണ്ടാക്കിയ രഹസ്യ അറയിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ട് കർണാടക സ്വദേശികള്‍ പിടിയിലായി.കാസർകോട് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ബൽഗാം സ്വദേശികളായ ജ്യോതി രാം, തുഷാർ എന്നിവരാണ് സ്വർണം കടത്തിയത്. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഭാഗത്ത് നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ഉച്ചക്ക് 12 മണിയോടെ പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.കാസർകോട് വഴി സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ജില്ലയിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു

-

You might also like

-