കർണാടകയിൽ മുഴുവൻ വിമതരെയും അയോഗ്യരാക്കി ; ഇനി അംഗബലം 207 ബിജെപിക്ക് 106 പേരുടെ പിന്തുണ

വിമതർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207ആയി ചുരുങ്ങി കേവല ഭൂരിപക്ഷത്തിനു 104 മതി. കോൺഗ്രസ് ദൾ സഖ്യത്തിന് 99 മാത്രം നിലവിൽ ബിജെപിക്ക് 106 പേരുടെ പിന്തുണയുണ്ട്. ഇതോടെ നാളത്തെ വിശ്വാസവോട്ടെടുപ്പിൽ ബിജെപി വിജയിക്കുമെന്നും വ്യക്തമായിക്കഴിഞ്ഞു

0

ബെംഗളൂരു :കർണാടകയിൽ മുഴുവൻ വിമത എംഎൽഎമാരെയും അയോഗ്യരാക്കി. 13 കോൺഗ്രസ്, 3 ദൾ ഒരു കെപിജെപി എന്നിങ്ങനെ 17 പേരെയാണ് അയോഗ്യരാക്കിയത്. നടപ്പുസഭയുടെ കാലാവധി തീരുംവരെയാണ് അയോഗ്യത. ഇതോടെ സഭയുടെ അംഗബലം 207 ആയി. കഴിഞ്ഞ ദിവസം 3 വിമതരെ അയോഗ്യരാക്കിയതിനു പിന്നാലെയാണ് വീണ്ടും സ്പീക്കറുടെ നടപടി.

12 കോൺഗ്രസ് വിമതരെ അയോഗ്യരാക്കികൊണ്ടുള്ള പ്രഖ്യാപനം ആദ്യമെത്തി. പിന്നാലെ 3 ജെ ഡി എസ് വിമതരെയും. എം എൽ എമാരെ അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും ദളും നൽകിയ ശുപാർശകൾ അടക്കം വായിച്ചതിനു ശേഷമായിരുന്നു സ്പീക്കറുടെ പ്രഖ്യാപനം. ഒടുവിൽ രാജിവച്ചില്ലെങ്കിലും നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാതെ മുംബൈയിലേക്ക് പോയ കോൺഗ്രസ് എം എൽ എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കി പ്രഖ്യാപിച്ചു.സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും ശുപാർശകൾ സ്പീക്കർ അതേപടി അംഗീകരിക്കുകയായിരുന്നു .ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ, അയോഗ്യരായ എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിപ്പ് ലംഘിച്ചതിനും പാർട്ടിവിരുദ്ധ പ്രവർത്തനനം നടത്തിയതിനും ഇവര്‍ക്കെതിരെ പ്രത്യക്ഷത്തിൽ തെളിവുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. എതിർവാദത്തിന് സമയം നൽകിയെങ്കിലും എംഎൽഎമാർ തയ്യാറായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

വിപ്പ് ലംഘനം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് ഭരണഘടനാപരമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നനും. വിമതർ സുപ്രീം കോടതിയെ സമീപിക്കുന്നതിനെ പരിഗണിക്കുന്നില്ലെന്നും സ്പീക്കർ വ്യക്‌തമാക്കി. നടപ്പുസഭയുടെ കാലാവധി തീരും വരെയാണ് അയോഗ്യത. വിമതർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207ആയി ചുരുങ്ങി കേവല ഭൂരിപക്ഷത്തിനു 104 മതി. കോൺഗ്രസ് ദൾ സഖ്യത്തിന് 99 മാത്രം നിലവിൽ ബിജെപിക്ക് 106 പേരുടെ പിന്തുണയുണ്ട്. ഇതോടെ നാളത്തെ വിശ്വാസവോട്ടെടുപ്പിൽ ബിജെപി വിജയിക്കുമെന്നും വ്യക്തമായിക്കഴിഞ്ഞു.

You might also like

-