എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല.

എംഎൽഎയെ മർദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

0

കോട്ടയം: സമരത്തിനിടെ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ വികലമായ പൊലീസ് നയത്തിന്റെ ചിത്രമാണ് പുറത്തു വന്നത്. ഈ നയത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

എംഎൽഎയെ മർദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ചെയ്തവരെ മർദ്ദിക്കുകയും അവർക്കെതിരെ കേസെടുക്കുകയുമാണുണ്ടായത്. സമരം നടത്തുന്നവരോട് പൊലീസ് സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച് സിപിഐ നിലപാട് വ്യക്തമാക്കണം. കേരളത്തിലെ പൊലീസ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും തല്ലുകയാണ്. ആഭ്യന്തര വകുപ്പ് ഭരിക്കാൻ താന്‍ യോഗ്യനല്ലെന്ന് പിണറായി വിജയന്‍ ഓരോ ദിവസവും തെളിയിക്കുകയാണ്. ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

You might also like

-