സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യ കുമാരസ്വാമി; പ്രതിസന്ധി പരിഹരിക്കാന്‍ കോൺഗ്രസ്സ് നിയസഭാകക്ഷിനേതാക്കളുടെ യോഗം

കോൺഗ്രസ്സ് ജെ ഡി എസ് . സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിആവർത്തിച്ചു . സമ്പൂർണ അഴിച്ചുപണിക്ക് വഴി ഒരുക്കി കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽ

0

ബെംഗളൂരു :കർണാടകത്തിൽ ഭരണ പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ്സ് നിയസഭകഷ്യ യോഗം ഇന്ന് ചേരും ഇതിനിടെ കോൺഗ്രസ്സ് ജെ ഡി എസ് . സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിആവർത്തിച്ചു . സമ്പൂർണ അഴിച്ചുപണിക്ക് വഴി ഒരുക്കി കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി.കോൺഗ്രസ് മന്ത്രിമാരാണ് ആദ്യം രാജിവെച്ചത്. 21 കോൺഗ്രസ് മന്ത്രിമാർ കൂട്ടത്തോടെ രാജിവെച്ചു. പിന്നാലെ ജെ.ഡി.എസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. മന്ത്രിമാരെല്ലാം രാജിവെച്ചെന്നും ഉടൻ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. നാളെയാണ് സ്പീക്കർ രമേശ് കുമാർ വിധാൻ സൗധയിൽ തിരിച്ചെത്തുന്നത്. എം.എൽ.എമാരുടെ രാജി സംബന്ധിച്ച് സ്പീക്കറുടെ തീരുമാനംനിർണായകമാണ്.

ഹോട്ടലില്‍ കഴിയുന്ന സഖ്യ എംഎല്‍എമാരെ തിരിച്ചുവിളിച്ച് മന്ത്രിമാരാക്കി ഭരണം നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും. 14 വിമതര്‍ക്കായി 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയൊഴികെ 10 ജെഡിഎസ് മന്ത്രിമാരും പിന്നാലെ രാജി പ്രഖ്യാപിച്ചു. ഒരു വര്‍ഷവും ഒരു മാസവും മാത്രം ആയുസുള്ളതാണ് കര്‍ണാടക സര്‍ക്കാര്‍. അപ്രതീക്ഷിതമായുണ്ടായ എച്ച് നാഗേഷിന്റെ രാജിയാണ് ഇരുപാര്‍ട്ടികള്‍ക്കും ഇരുട്ടടിയായത്. മുള്‍ബാഗല്‍ നിയമസഭാ മണ്ഡലം എംഎല്‍എയായ എച്ച് നാഗേഷ്, സര്‍ക്കാര്‍ രൂപീകരണസമയത്ത് കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചതോടെ ജെഡിഎസ് ഇടപെട്ട് അനുനയനീക്കത്തിലൂടെ മന്ത്രിസ്ഥാനം നല്‍കി ഒപ്പം നിര്‍ത്തുകയായിരുന്നു. യെദ്യൂരപ്പയുടെ പഴ്‌സണല്‍ അസിസ്റ്റന്റും കൂട്ടാളികളും ചേര്‍ന്ന് എച്ച് നാഗേഷിനെ തട്ടിക്കൊണ്ടുപോയതാണെന്ന് തന്നോട് പറഞ്ഞതായി മന്ത്രി ഡി കെ ശിവകുമാര്‍ ആരോപിച്ചിട്ടുണ്ട്. അതിനിടെ, ബിജെപിയെ ഭയന്ന് ശേഷിക്കുന്ന ജെഡിഎസ് എംഎല്‍എമാരെ കൂര്‍ഗിലെ പാഡിംഗ്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.

രാവിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നത് . വിപ്പ് ലംഘിച്ചു പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിമത എം.എൽ.എ മാർക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം ഇന്ന് രാജിവെച്ച മന്ത്രിയും സ്വതന്ത്ര എം.എൽ.എയുമായഎച്ച് നാഗേഷിനെ യെദിയൂരപ്പയുടെ പി.എയും സംഘവും തട്ടിക്കൊണ്ടുപോയതാണെന്ന് തന്നോട് പറഞ്ഞതായി മന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു.

രാജിവെച്ച 13 എം.എൽ.എമാർ ഇപ്പോഴും മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് തങ്ങുന്നത്. ഇവരെ കാണുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ മഫ്തി പോലീസ് തടഞ്ഞു. ഭരണം നഷ്ടപ്പെടാതിരിക്കാൻ എന്തുവേണമെങ്കിലും ചെയ്യാൻ തയാറാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര നേരത്തെ വ്യക്തമാക്കിയിരുന്നു. രാജി നൽകിയ മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാമലിംഗ റെഡ്ഡിയുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. റെഡ്ഡി രാജി പിൻവലിച്ചേക്കുമെന്നും മുംബൈയിലേക്കു പോകില്ലെന്നുമാണ് സൂചന.

രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ജി പരമേശ്വരയുടെ വീട്ടിൽ ചേർന്നിരുന്നു. ഗവർണർ വാജു ഭായ് വാല വിമതരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബംഗളുരുവിൽ ക്യാമ്പ് ചെയതാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

You might also like

-