കരമനയിലും കൂടത്തായി മോഡൽ കൊലപാതക പരമ്പര അന്വേഷണം ക്രൈം ബ്രാഞ്ചിന്

കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.പരാതിയിൽ കരമന പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ ദുരൂഹതയെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.

0

തിരുവനന്തപുരം :കരമനയിലും കൂടത്തായി മോഡൽ കൊലപാതക പരമ്പര . കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത് . നടന്നത് കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.പരാതിയിൽ കരമന പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ ദുരൂഹതയെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.

നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവക യുള്ള കുടുംബമായിരുന്നു കാലടിയിലെ ‘കൂടത്തിൽ’ കുടുംബം. പക്ഷെ കുടുംബത്തിലെ ആർക്കും ഒന്നും വച്ചനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. ഒന്നൊഴിയാതെ എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെ മരിച്ചത് ഏഴുപേരെന്ന് നടുക്കത്തോടെ ഓർത്തെടുത്ത നാട്ടുകാരനും പൊതുപ്രവർത്തകനുമായ ആർ അനിൽകുമാർ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിനെ സമീപിച്ചത് സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടണം എന്ന ആവശ്യവുമായി. കേസന്വേഷിച്ചിറങ്ങിയ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരുടെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത് .അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ‌ അതിഭീകര സമ്മർദ്ദം. ഇതിനിടെ സ്വത്തുക്കൾ ഇപ്പോൾ വച്ചനുഭവിക്കന്നവരിൽ ആരും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരാണെന്നായിരുന്നു ആ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങുന്നതിനിടെ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിയ ക്രൈം ബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

You might also like

-