ജമ്മുകശ്മീരില്‍ മോദിയുടെ വിശ്വസ്തന്‍; ലഡാകിൽ രാധാകൃഷ്ണ മാതുര്‍

ജമ്മു കശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവിനേയും നിയമിച്ചു

0

കശ്മീര്‍: ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാതുറിനെ നിയമിച്ചു. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശമായി വിഭജിച്ച് ഏകദേശം രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ലഡാക്കിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാതുറിനെ നിയമിച്ചത്. അതേ സമയം ജമ്മു കശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവിനേയും നിയമിച്ചു. ജമ്മുകശ്മീര്‍ ഗവര്‍ണ്ണറായിരുന്ന സത്യപാല്‍ മാലികിനെ ഗോവ ഗവര്‍ണറായി നിയമിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു മുര്‍മു. മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുര്‍മു ഭരണകാര്യത്തില്‍ മോദിയുടെ വലം കൈയ്യുമായിരുന്നു. 1985-ലെ ഐഎഎസുകാരനായ മുര്‍മു നിലവില്‍ ധനകാര്യ വകുപ്പിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയാണ്.

1977 ബാച്ചിലെ ത്രിപുര കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് മാതുര്‍. 2016-ല്‍ ഇന്ത്യയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായാണ് മാതുര്‍ വിരമിച്ചത്. ത്രിപുര ചീഫ് സെക്രട്ടറി, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷിക പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ മാതൂര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2003-ലാണ് മാതുറിനെ ത്രിപുര ചീഫ് സെക്രട്ടറിയായി നിയമിച്ചത്.

You might also like

-