ആറന്മുളയിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ‌കപ്യാർ അറസ്റ്റിൽ

സ്‌കൂളിൽ എത്തിയ പെൺകുട്ടി ക്ലാസിൽ പോകും മുമ്പ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു.

0

പത്തനംതിട്ട | ആറന്മുളയിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ‌കപ്യാർ അറസ്റ്റിലായി. ആറന്മുള സ്വദേശി വർഗീസ് തോമസ്
(63 )അറസ്റ്റിലായത് .സംഭവത്തിന് ശേഷം പെൺകുട്ടി സ്‌കൂളിലെ അധ്യാപകരോട് വിവരം ധരിപ്പിച്ചതിനെത്തുടർന്നു ഇയാളെപൊലീസ് അറസ്റ്റ് ചെയ്യുക യായിരുന്നു . സ്‌കൂളിൽ എത്തിയ പെൺകുട്ടി ക്ലാസിൽ പോകും മുമ്പ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു.

കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തുപറഞ്ഞെങ്കിലും ഒതുക്കിത്തീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം. സ്കൂൾ അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാൽ വിവരം സ്പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ ഘട്ടത്തിൽ പോക്സോ കേസ് പൊലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

You might also like

-