ഇസ്രായേൽ ഹമാസ് യുദ്ധം ഇസ്രയേലിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദുചയ്തു

ടെൽ അവീവിലെ ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ്, ലുഫ്താൻസ, എമിറേറ്റ്സ്, റയാൻ എയർ, ഈജിയൻ എയർലൈൻസ് തുടങ്ങിയ വിമാനങ്ങളും റദ്ദുചെയ്യപ്പെട്ടിട്ടുണ്ട് .

0

ഡൽഹി | ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്.ടെൽ അവീവിലെ ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ്, ലുഫ്താൻസ, എമിറേറ്റ്സ്, റയാൻ എയർ, ഈജിയൻ എയർലൈൻസ് തുടങ്ങിയ വിമാനങ്ങളും റദ്ദുചെയ്യപ്പെട്ടിട്ടുണ്ട് .

അതേസമയം, ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യക്കാരോട് അവരവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു.ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവര്‍ക്കാണ് കൂടുതലായി അറിയുന്നത്. ഏത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി

ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഒഴിപ്പിക്കൽ വേണ്ടിവന്നാൽ തയാറെടുക്കാൻ വ്യോമ – നാവിക സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ഇന്നലെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവിശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്.

You might also like

-