ജീവനക്കാരന് കൊറോണ ; മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്

0

തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ. സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്.ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശിച്ചു.