ജൂനിയര്‍ ഡോക്ടര്‍മാർക്ക് എന്‍എച്ച്‌എം ഡോക്ടര്‍മാരുടെ വേതനം

എന്‍എച്ച്‌എം ഡോക്ടര്‍മാരുടെ അതേ സേവന വ്യവസ്ഥകളായിരിക്കും ഇനി ലഭിക്കുക.

0

തിരുവനന്തപുരം; ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍ . ജൂനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍എച്ച്‌എം ഡോക്ടര്‍മാരുടെ അതേ സേവന വ്യവസ്ഥകളായിരിക്കും ഇനി ലഭിക്കുക. മുടങ്ങിയ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യാനും ഉത്തരവായിട്ടുണ്ട്.
ശമ്പളം മുടങ്ങിയതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിര്‍ണയിക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.