ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടേക്കും; സിപിഎം–സിപിഐ ചർച്ചയും ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്

0

തിരുവനന്തപുരം :ജോസ് കെ.മാണി ഇന്ന് മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും കണ്ടേക്കും. ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍. മുന്നണി വിപുലീകരണത്തിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് തിരുവനന്തപുരത്ത് നടക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് ആരും എതിരല്ലെന്ന് കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഇടതുനേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായി കഴിഞ്ഞു. ഇനി വേണ്ടത് ഔദ്യോഗിക തീരുമാനങ്ങളാണ്. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി ജോസിനെ വരുന്നതില്‍ സന്തോഷമെന്ന് അറിയിക്കും. മറ്റു പാര്‍ട്ടികളുമായി ആലോചിച്ച് ഇടതുമുന്നണിയില്‍ അന്തിമ തീരുമാനമെന്നും സിപിഎം സെക്രട്ടറിയേറ്റ് പരസ്യനിലപാട് എടുക്കും.

ജോസ് കെ മാണി യുഡിഎഫിനെ തള്ളിപറഞ്ഞതോടെ സിപിഐയുടെ എതിര്‍പ്പും ഇല്ലാതെയായിരിക്കെയാണ്. ജോസ് മുന്നണിയിലെത്തുമ്പോള്‍ നിയമസഭാ സീറ്റിലുള്‍പ്പടെ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ സിപിഎം സിപിഐ ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. ജോസ് ഒഴിഞ്ഞ രാജ്യസഭ സിപിഎം ഏറ്റെടുക്കുമെന്ന് ജോസുമായുള്ള ധാരണ സിപിഐയേ അറിയിക്കും.അടുത്ത വെള്ളിയാഴ്ച ചേരുന്ന നിര്‍വാഹകസമതി യോഗത്തിലാവും ജോസ് കെ മാണിയുടെ കാര്യത്തില്‍ സിപിഐ നിലപാട് പ്രഖ്യാപിക്കൂ.പാല സീറ്റിന്‍റെ കാര്യത്തിൽ ഇടഞ്ഞ് നിൽക്കുന്ന മാണി സി. കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും യോഗത്തിൽ ചർച്ചക്ക് വരും. കാപ്പൻ മുന്നണി വിട്ട് പോകില്ലെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ. മാണി ഇടതു മുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും