കശ്മീരിൽ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

പശ്ചിമ ബംഗാൾ സ്വദേശികളായ കോൺസ്റ്റബിൾമാരായ സിയാവുൽ ഹഖ്, റാണ മൊണ്ഡൽ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

0

ഗന്ദർബാൽ: കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മധ്യകശ്മീരിലെ പന്ദചിൽ അർധസൈനിക വിഭാഗത്തിന്റെ 37-ാം ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശികളായ കോൺസ്റ്റബിൾമാരായ സിയാവുൽ ഹഖ്, റാണ മൊണ്ഡൽ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ തീവ്രവാദികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സൈനികരെ വധിച്ച ശേഷം തീവ്രവാദികൾ ആയുധങ്ങളുമായി കടന്നുകളഞ്ഞു. സംഭവത്തിനു ശേഷം പ്രദേശത്ത് സൈന്യം കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.