സര്കാരിനെ വിമർശിച്ചു വീണ്ടും ജനയുഗംവൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയ്ക്ക് അന്യമാണ് .

സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയ്ക്ക് അന്യമാണ്.

0

തിരുവനന്തപുരം: ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുക എന്ന തലക്കെട്ടോടെയാണ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രകടനപത്രിക മറന്നാണ് അതിരപ്പള്ളി പോലുള്ള പരിസ്ഥിതി സംഹാര പദ്ധതികള്‍ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനെ എതിര്‍ക്കേണ്ടി വന്നു എന്നാണ് ലേഖകനായ സിപിഎം സംസ്ഥാന സെക്രട്ടറി കെ.പ്രകാശ് ബാബു പറയുന്നത്.

രാജ്യദ്രോഹകുറ്റങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയോ രാജ്യദ്രോഹികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടുള്ള ഒരാളും, അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതികളില്‍ കൂടി പോലും രക്ഷപ്പെടാന്‍ പാടില്ലെന്ന് ജനയുഗത്തില്‍ പറയുന്നു.

കേരളത്തിൽ നടന്ന സ്വർണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇവിടെ കുറ്റവാളികൾ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം. കള്ളക്കടത്തിന്റെ യഥാർത്ഥ ഡോണുകൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇതിൽ കണ്ണികളാക്കുന്നു. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ അധികാരസ്ഥാനങ്ങളെ സ്വാധീനിക്കാൻ നിയോഗിക്കുന്നു. അവരെ ഐടി പ്രൊഫഷണൽ എന്ന നിലയിൽ വിദേശ കൺസൾട്ടൻസികളുടെയും കരാറുകളുടെയും മറവിൽ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നു.

ഐടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും ഓഫീസിനെയും ലേഖനത്തില്‍ പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഒപ്പം മന്ത്രി കെ.ടി ജലീലിനെയും സി.പി.ഐ വിമര്‍ശിച്ചു. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിനുള്ള ചട്ടങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ അന്വേഷണം വേണമെന്നാണ് സിപിഐയുടെ ആവശ്യം. രാജ്യദ്രോഹ – തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നവര്‍ പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

-

You might also like

-