ജമ്മു കശ്മീരില്‍സൈന്യവും ഭീകരരും ഏറ്റുമുട്ടി ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടലിൽ . ഒരു ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ അവന്തിപ്പോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

0

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടലിൽ . ഒരു ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ അവന്തിപ്പോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അവന്തിപ്പോരയിലെ ത്രാള്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം അറിഞ്ഞു സൈന്യം തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതു പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ ഭീകരര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.ജമ്മു കശ്മീരില്‍ ഭീകരരുടെ സാന്നിദ്ധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാപക പരിശോധനയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങളും വര്‍ധിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാന്‍ ശ്രമിച്ച 16 ഭീകരരെയാണ് സൈന്യം വധിച്ചത്.വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.