ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരോട് എയർപോർട്ട് വിടാൻ നിർദേശം

ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങാനായി റോം, മിലാന്‍ വിമാനത്താവളങ്ങളിലെത്തിയവരാണ് യാത്രാവിലക്കില്‍ കുടുങ്ങിയത്

0

ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസികളോട് എയര്‍പോര്‍ട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ എംബസിയുടെ നിര്‍ദേശം. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തുന്നത് വരെ എയര്‍പോര്‍ട്ടില്‍ നിന്ന് മാറാനാണ് നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശത്തെ തുടര്‍ന്ന് യാത്രക്കാര്‍ സ്വന്തം നിലക്ക് റൂമുകള്‍ എടുത്ത് താമസിക്കുകയാണ്.ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങാനായി റോം, മിലാന്‍ വിമാനത്താവളങ്ങളിലെത്തിയവരാണ് യാത്രാവിലക്കില്‍ കുടുങ്ങിയത്. ഇന്ത്യയില്‍ ഇറക്കാമെന്ന കത്ത് ലഭിച്ചാലേ യാത്രാ അനുമതി നല്‍കാനാവൂവെന്നാണ് വിമാന കമ്പനിയായ എമറേറ്റ്സും വിമാനത്താവള അധികൃതരും യാത്രക്കാരെ അറിയിച്ചത്.

You might also like

-