കരയുദ്ധത്തിനു വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി

അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ശത്രുസേനയിലെ ഒരാള്‍ പോലും അവശേഷിക്കില്ലെന്നാണ് ഇറാന്റെ ഭീഷണി. അമരിക്കന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അമേരിക്കന്‍ ആക്രമണം നേരിടാന്‍ ഇറാന്‍ സൈന്യം സജ്ജരാണെന്നും ഹതാമി വ്യക്തമാക്കി.

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. കരയുദ്ധത്തിനു വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി പറഞ്ഞു. ഇറാന്‍ ദേശീയ മാധ്യമമായ ഐആര്‍ഐബിയോടാണ് അമീര്‍ ഹതാമിയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വിജയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ തിരികെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ സൈനിക നടപടി എന്ന് അവസാനിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്.

അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ശത്രുസേനയിലെ ഒരാള്‍ പോലും അവശേഷിക്കില്ലെന്നാണ് ഇറാന്റെ ഭീഷണി. അമരിക്കന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അമേരിക്കന്‍ ആക്രമണം നേരിടാന്‍ ഇറാന്‍ സൈന്യം സജ്ജരാണെന്നും ഹതാമി വ്യക്തമാക്കി. വിവിധ ആര്‍മി ഉദ്യോഗസ്ഥരുമായി ഹതാമി സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. ഇറാന്‍ ദേശീയ മാധ്യമമാണ് വിഡിയോ പുറത്തുവിട്ടത്.എന്നാല്‍ ഇറാന്‍ യുദ്ധത്തില്‍ നിന്ന് ഉടന്‍ പിന്‍മാറുമെന്നാണ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. യുദ്ധം ആവശ്യമെങ്കില്‍ തിരിച്ചുവരും. ഇറാന്‍ യുദ്ധത്തില്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോ സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ട്രംപ് പറഞ്ഞു.

You might also like

-