കോതമംഗലം കൊലപാതകം തോക്ക് ഇതര സംസ്ഥാനത്ത് നിർമ്മിച്ചതെന്ന് സൂചന

പോലീസ് പറഞ്ഞു 7.62 എംഎം തിരകൾ ഉപയോഗിക്കുന്ന പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും

0

കൊച്ചി :മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്ന് സൂചന. ലൈസൻസ് ഇല്ലാത്ത ഈ തോക്ക് കേരളത്തിൽ കണ്ടുവരാത്ത നാടൻതോക്കാണെന്നും മാത്രമല്ല കൃത്യത്തിന് ഉപയോഗിച്ചത് ഈ തോക്ക് പഴകിയതാണെന്നും . പോലീസ് പറഞ്ഞു 7.62 എംഎം തിരകൾ ഉപയോഗിക്കുന്ന പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും . തോക്കിൽ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. തോക്ക് ഫാക്ടറി നിർമിതമല്ലെന്നും കണ്ടെത്തി.തോക്കു വാങ്ങുന്നതിനായി രഖിൽ വടക്കേ ഇന്ത്യയിൽ പോയതായി സൈബർ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്
ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ പരിശോധിച്ചതിൽ നിന്നാണ്
ഇയാളുടെ എത്ര സംസ്ഥാന യാത്ര വ്യ്കതമായിട്ടുള്ളത് .ബീഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽപോയിട്ടുള്ളതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത് . വടക്കേ ഇന്ത്യയിൽ കൈപണിയാൾ നിർമ്മിക്കുന്ന
തോക്ക്ല രഖിൽ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാമെന്നാണ് റിപ്പോർട്ട്.

ബാലിസ്റ്റിക് സംഘം തോക്ക് പ്രാഥമികമായി പരിശോധിച്ചു . കേസ് ആലുവ റൂൾ എസ് പി കാർത്തിക്കിന്റെ നേതൃത്വത്തിലുളള എറണാകുളം റൂറൽ പൊലീസും, ഇളങ്കോവിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ സിറ്റി പൊലീസും സംയുക്തമായി അന്വേഷിക്കും.ഇതിനിടെ കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി. മാനസയുടെ കോളജിലെ പല വിദ്യാർത്ഥികളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രഖിൽ എപ്പോഴും നലകാര്യങ്ങൾ മാത്രം പറയുന്ന ആൾ ആയിരുന്നുവെന്ന് ഇന്ദിരഗാന്ധി ദന്തൽ കോളജ് വിദ്യാർത്ഥികൾ പറഞ്ഞു. മാനസ ഒരിക്കലും രഖിലിൽ നിന്ന് ഭീഷണി നേരിട്ടതായി പറഞ്ഞിരുന്നില്ലെന്ന് മെഡിക്കൽ കോളജ് ജീവനക്കാരി പറഞ്ഞു. മാനസയുടെ മരണത്തിന് പിന്നാലെ സുഹൃത്തുക്കളോട് ഇക്കാര്യം തിരക്കിയിരുന്നുവെങ്കിലും അവർക്കും ഇതേ പറ്റി അറിവില്ലായിരുന്നുവെന്നും കോളേജ്ജിലെ ജാവനക്കാർ പറഞ്ഞു .

-

You might also like

-