കൊട്ടിയൂർ പീഡനക്കേസ്  പ്രതി മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര സുപ്രീം കോടതിയിൽ 

വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി അറിയിച്ചു.ഇരയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും, ഇതിനായി രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് റോബിൻ വടക്കുഞ്ചേരി മുൻപ് കോടതിയെ സമീപിച്ചിരുന്നു.

0

ഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര സുപ്രീം കോടതിയെ സമീപിച്ചു. വിവാഹത്തിനായി റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി അറിയിച്ചു.ഇരയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും, ഇതിനായി രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് റോബിൻ വടക്കുഞ്ചേരി മുൻപ് കോടതിയെ സമീപിച്ചിരുന്നു.കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെ 2016ലാണ് പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്.

പള്ളിയിൽ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എൻട്രി ജോലികളും ചെയ്തിരുന്ന പെൺകുട്ടിയെ, ഇയാൾ കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കേസിനെത്തുടർന്ന് റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കി. കേസിന്റെ ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കുറ്റം ചുമത്താൻ ശ്രമമുണ്ടായി. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.

-

You might also like

-