ഗാൽവൻ താഴ്വര തങ്ങളുടേതെന്ന് ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു യുദ്ധമുഖത്തുനിന്നും ഇരുസൈന്യങ്ങളും പിൻവാങ്ങിയതായും റിപ്പോർട്ടുണ്ട്

ഇന്ത്യക്കും ചൈനക്കും ആൾനാശമുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.43 ചൈനിസ് സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്.ചൈനയുടെ ഭാഗത്തു മരണമുണ്ടായിട്ടുണ്ടെന്നു എ എൻ ഐ യുടെ റിപ്പോർട്ടിലുണ്ട്

0

ഡൽഹി :ഇന്ത്യൻ അതിർത്തി ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. 17 ഇന്ത്യൻ ശനികരക്ക് ഗുരുതര പരിക്കേറ്ററുണ്ട് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സൈനിക പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കും ചൈനക്കും ആൾനാശമുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.43 ചൈനിസ് സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്.ചൈനയുടെ ഭാഗത്തു മരണമുണ്ടായിട്ടുണ്ടെന്നു എ എൻ ഐ യുടെ റിപ്പോർട്ടിലുണ്ട് ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദേശം നൽകി.

Increase in Chinese chopper activity observed across the LAC to airlift casualties suffered by them during face-off with Indian troops in Galwan valley: Sources to ANI
Quote Tweet
Indian intercepts reveal that Chinese side suffered 43 casualties including dead and seriously injured in face-off in the Galwan valley: Sources confirm to ANI
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.ഇതാദ്യമായാണ് ചൈനീസ് സേന ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. തങ്ങളുടെ മേഖലയായ ഗൽവാനിലേക്ക് ഇന്ത്യൻ സേന അതിക്രമിച്ചു കടന്നുവെന്ന് ചൈന ആരോപണമുന്നയിച്ചത് അതിർത്തി സംഘർഷം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനയാണ്.

ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന 3488 കിലോമീറ്റർ നീളമേറിയ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) സുരക്ഷാ ചുമതല കരസേനയുടെ 5 കോർ കമാൻഡുകൾക്കാണ്. 3 ലക്ഷത്തോളം സേനാംഗങ്ങളാണ് ഇവിടെയുള്ളത്.