ഇന്ത്യ ചൈന സംഘർഷം യുദ്ധത്തിലേക്കോ ?ആശങ്കയിൽ ലോകം

1975 ന് ശേഷം വെടിയൊച്ചകളൊന്നും കേൾക്കാത്ത മലമുകളിൽ , സൈനികർ ഇടയ്ക്കിടെ ചെറിയ നിരാശ്ശങ്ങളും പരസ്പരമുള്ള കല്ലേറുകളുമാണ് ഇതിനിടെ റിപ്പോർട്ട് ചെയ്തട്ടുള്ളത് .

0


അതിർത്തി ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച അറിയിച്ചു. സൈനിക പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു.
ഈ രണ്ട് ആണവായുധ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 53 വർഷത്തിനിടെ നടന്ന ആദ്യത്തെ സൈനികരുടെ മരണങ്ങളെ ഏറു രാജയങ്ങളെയും ആശങ്ക പെടുത്തുന്നു

മൂന്ന് ഇന്ത്യൻ സൈനികർ മരിച്ചതായി സൈന്യം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ പിന്നീട് ൨൦ സൈനികർ കൊല്ലപ്പെട്ടതായി യും 17 സൈനികർക്ക് പരിക്കേറ്റതായി ഒരു സൈനിക പ്രസ്താവന ഉദ്ധരിച്ച വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഇരുരാജ്യങ്ങളുടെയും അതിർത്തി പങ്കിടുന്ന ഹിമാലയ പർവതനിരയിൽ 2,175 മൈൽ ഉയരത്തിലെ അതിർത്തി തർക്കത്തിതേത്തുടർന്നാണ് സംഘർഷം ഉടലെടുത്തട്ടുള്ളത്

1975 ന് ശേഷം വെടിയൊച്ചകളൊന്നും കേൾക്കാത്ത മലമുകളിൽ , സൈനികർ ഇടയ്ക്കിടെ ചെറിയ നിരാശ്ശങ്ങളും പരസ്പരമുള്ള കല്ലേറുകളുമാണ് ഇതിനിടെ റിപ്പോർട്ട് ചെയ്തട്ടുള്ളത് .

ഇരു രാജ്യങ്ങൾക്കിടയിൽ സംഘർഷങ്ങൾ രൂക്ഷമാകുമെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു.കഴിഞ്ഞ വർഷം ചൈന തങ്ങളുടെ ആണവായുധ ശേഖരം 290 ൽ നിന്ന് 320 വാർ‌ഹെഡുകളായും ഇന്ത്യ 130-140 ൽ നിന്ന് 150 വാർ‌ഹെഡുകളായും ഉയർത്തിയതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അഥവാ സിപ്രി പറയുന്നു.

തർക്കമുള്ള ഗാൽവാൻ പ്രദേശത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയ ഇരുരാജ്യങ്ങളും പിരിഞ്ഞതായി സൈന്യം ചൊവ്വാഴ്ച വൈകിട്ട് പ്രസ്താവനയിൽ പറഞ്ഞു.സ്ഥിതിഗതികൾ വിശദീകരിക്കാൻ ഇരുവിഭാഗങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.

You might also like

-