ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിലാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങുന്നത്.

0

തിരുവനന്തപുരം :അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടക്കും. സൂരജിന്‍റെ സഹോദരിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയും.വന്യ ജിവി നിയമത്തിന് വിരുദ്ധമായി അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിലാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്ന് 11 മണിക്ക് പുനലൂര്‍വനം കോടതി ഇരുവരേയും വനംവകുപ്പിന് കൈമാറും. പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, കല്ലുവാതുക്കല്‍, അടൂര്‍ പറക്കോട്ടെ വീട് , ഉത്രയുടെ വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടക്കും. അഞ്ചലിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലായിരിക്കും പ്രതികളെ സൂക്ഷിക്കുക.

പ്രതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഒരുക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. അതേസമയം സൂരജിന്‍റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന്രെ പ്രത്യോക അന്വേ,ണ സംഘം തീരുമാനിച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. വീണ്ടും ചോദ്യ ചെയ്യുന്ന ഘട്ടത്തില്‍ ഇവരുടെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കേസിന്‍റെ അന്വേഷണ പുരോഗതി സംസ്ഥാന പൊലീസ് മേധാവി വിലയിരുത്തി. അന്വേഷണ സംഘത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.