ഭാര്യയേയും മക്കളേയും വധിച്ച കേസിൽ ഇന്ത്യന്‍ വംശജനു മൂന്ന് ജീവപര്യന്തം

ഒക്ടോബര് 2019 ൽ കാലിഫോര്‍ണിയയിലെ അപാര്‍ട്‌മെന്റില്‍ വച്ചാണ് ഒരാഴ്ചയ്ക്കിടെ ശങ്കര്‍ നാലു കൂടുംബാംഗങ്ങളെ ശങ്കര്‍ നാഗപ്പ വധിച്ചത്. ഇവരെ പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന കാരണത്താലാണ് കൊന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്

0

റോസ്‌വില്ല (കാലിഫോർണിയ )- 2019ല്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ വംശജനും ഐ ടി ഉദ്യോഗസ്ഥനുമായ ശങ്കര്‍ നാഗപ്പ ഹംഗുദിനെ(55 ) ലോസാഞ്ചലസ് കോടതി നവംബർ 11 ബുധനാഴ്ച മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പ്ലാസെർ കൗണ്ടി സുപ്പീരിയർ കോർട് ജഡ്‌ജി ഭയാനകര കൊലപാതകമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത് .പ്രതിക്കു പരോളിനുപോലും അർഹതയില്ലെന്ന് കോടതി വിധിച്ചു

ഒക്ടോബര് 2019 ൽ കാലിഫോര്‍ണിയയിലെ അപാര്‍ട്‌മെന്റില്‍ വച്ചാണ് ഒരാഴ്ചയ്ക്കിടെ ശങ്കര്‍ നാലു കൂടുംബാംഗങ്ങളെ ശങ്കര്‍ നാഗപ്പ വധിച്ചത്. ഇവരെ പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന കാരണത്താലാണ് കൊന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ശങ്കര്‍ തന്നെ പോലീസില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുടേയും പതിമൂന്നുമുതൽ പത്തൊൻപതു വയസ്സ് പ്രായമുള്ള രണ്ട് പെൺമക്കളുടേയും മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും മകന്റെ മൃതദേഹം കാറിനുള്ളില്‍ നിന്നുമാണ് ലഭിച്ചത്. പിന്നീട് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. നിരവധി ഐ ടി കമ്പനികളിൽ ജോലി ചെയ്തിരുന്ന പ്രതി സംഭവം നടക്കുമ്പോൾ തൊഴിൽ രഹിതനായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ചതിന് ഇതും ഒരു കാരണമായിരുന്നു

-

You might also like

-